രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പറയുന്നവരെ പോലീസ് പ്രതികളാക്കുന്നു: വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 22 December 2021

രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പറയുന്നവരെ പോലീസ് പ്രതികളാക്കുന്നു: വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

സംസ്ഥാനത്തെ പോലീസ് സേനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കേരളാ പോലീസ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പറയുന്നവരെ പ്രതികളാക്കുന്നതായും ചില ഉദ്യോഗസ്ഥര്‍ ഇതിനായി മാത്രം നില്‍ക്കുന്നെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘സംസ്ഥാനത്തെ പോലീസ് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പേര് വെച്ച് അവരെ പ്രതികളാക്കി കേസ് ഒതുക്കുന്ന ഏര്‍പ്പാട് പലപ്പോഴും നടക്കാറുണ്ട്. അത് ആപത്താണ്. ഇപ്പോൾ അത് കൂടിക്കൂടി വരികയാണ് പലസ്ഥലങ്ങളിലും. ചില പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ അതിനു വേണ്ടി മാത്രം നിലനില്‍ക്കുന്ന ആളുകളാണ്.

നമ്മുടെ നാട്ടില്‍ ഈ കൊലപാതക പ്രവണതകള്‍ തടയാന്‍ വേണ്ടി കൃത്യമായ ഇടപെടലുണ്ടാവണം. ആ കാര്യത്തില്‍ പൊലീസ് കര്‍ശനമായ സംവിധാനങ്ങളുമായി മുന്നോട്ട് വരണം,’



from Breaking News – ഇ വാർത്ത | evartha https://ift.tt/3EeAfTO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages