
ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് ക്രമാസമാധാനത്തിൽ ആശങ്ക ഉയർന്ന ആലപ്പുഴ ജില്ലയില്‍ പരിപൂര്‍ണ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ന് ചേർന്ന സര്‍വകക്ഷി യോഗം. കലക്ടറേറ്റില്‍ വൈകുന്നേരം നടന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിലവിലെ സംഭവ വികാസങ്ങളിൽ തുടരക്രമങ്ങള്‍ ഉണ്ടാകരുതെന്നും സമ്പൂർണ്ണ സമാധാനാവസ്ഥ തുടരണമെന്നും യോഗം ആഹ്വാനം ചെയ്തു.അതേസമയം, കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേസുകളിലെ അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഗൂഢാലോചനക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3qiEPva
via IFTTT
No comments:
Post a Comment