സത്യസന്ധതയും സ്‌നേഹവുമാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്; രാഹുലിന് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 December 2021

സത്യസന്ധതയും സ്‌നേഹവുമാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്; രാഹുലിന് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി

ഹിന്ദുവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസത്തിന്റെ കാര്യത്തിൽ നൽകിയ വിശദീകരണത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സത്യസന്ധതയും സ്‌നേഹവുമാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്. ആവ്യത്യാസമാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

ഇതോടൊപ്പം ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക ഗാന്ധി നടത്തിയത്. രാജ്യത്ത് ബിജെപിയും ആർഎസ്എസും മതം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. അവർ ഒരിക്കൽ പോലും സത്യത്തിന്റെയോ നീതിയുടേയോ വഴിയിലല്ല. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. എന്നാൽ ഇവിടുത്തെ കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്ന തിരക്കിലാണ്-പ്രിയങ്ക ആരോപിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3paOSTP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages