
കേരളത്തിലെ രണ്ട് മുന്നണികളും താലിബാന്‍ മാതൃകയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പറഞ്ഞു. സംസ്ഥാനത്ത് മുസ്‌ലിം മതമൗലികവാദ സംഘടനകള്‍ സര്‍ക്കാരിന്റെ സഹായത്തോടെ താലിബാനിസം നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും താലിബാന്‍ മാതൃകയാണ് ലീഗ് പിന്തുടരുന്നതെന്നും പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ ആരോപിച്ചു.
രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹം പ്രായം ഉയര്‍ത്തുന്നതിനെ മുസ്ലിം ലീഗ് എതിര്‍ക്കുന്നത് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുത്തലാഖ്, പെണ്‍കുട്ടികളുടെ വിവാഹപ്രായം, ഹലാല്‍, ജെന്‍ഡര്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്‌ലിം മതമൗലികവാദികള്‍ ഇപ്പോഴും പിന്തുടരുന്നത്. മുസ്‌ലിം ലീഗും അവരുടെ നേതാക്കളും ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് മുന്നണിയിൽ നിന്നുകൊണ്ട് മുസ്ലിം ലീഗും അവര്‍ക്ക് പിന്തുണയായി ജമാഅത്തെ ഇസ്‌ലാമിയും ഇതുപോലുള്ള നീക്കം നടത്തുമ്പോള്‍ മറുവശത്ത് സിപിഎമ്മിനെ സഹായിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും അതേമാര്‍ഗം സ്വീകരിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
from Breaking News – ഇ വാർത്ത | evartha https://ift.tt/3yABVFM
via IFTTT
No comments:
Post a Comment