തനിക്കെതിരെയുള്ള ലൈംഗികാരോപണ കേസ് പരിഗണിച്ച ബെഞ്ചിൽ താൻ ജഡ്ജിയാവാൻ പാടില്ലായിരുന്നു; തെറ്റ് അംഗീകരിക്കുന്നതായി രഞ്ജൻ ഗൊഗോയ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 9 December 2021

തനിക്കെതിരെയുള്ള ലൈംഗികാരോപണ കേസ് പരിഗണിച്ച ബെഞ്ചിൽ താൻ ജഡ്ജിയാവാൻ പാടില്ലായിരുന്നു; തെറ്റ് അംഗീകരിക്കുന്നതായി രഞ്ജൻ ഗൊഗോയ്

സുപ്രീം കോടതിയിൽ തനിക്കെതിരായ ലൈംഗികാരോപണ കേസ് പരിഗണിച്ച ബെഞ്ചിൽ ഒരിക്കലും താൻ ജഡ്ജിയാവാന് പാടില്ലായിരുന്നുവെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും, രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്.

‘എനിക്കെതിരെയുള്ള കേസ് പരിഗണിച്ച ആ ബെഞ്ചിൽ എന്റെ സാന്നിദ്ധ്യം ഒഴിവാക്കാമായിരുന്നു. ഞാൻ അത് അംഗീകരിക്കുന്നു’ അദ്ദേഹം പറഞ്ഞു. ‘ജസ്റ്റിസ് ഫോർ ദ ജഡ്ജ്’ എന്ന് പേര് നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ ആത്മകഥുടെ പ്രകാശന ചടങ്ങിൽ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൊഗോയ്.

2019 ഏപ്രിൽ 19 നായിരുന്നു സുപ്രീംകോടതിയിലെ വനിത ജീവനക്കാരി രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തിൽ അന്നത്തെ എല്ലാ സുപ്രീംകോടതി ജഡ്ജിമാർക്കും അവർ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് അസാധാരണ നടപടികളാണ് സുപ്രിംകോടതിയിലുണ്ടായത്.

കോടതിയുടെ അവധി ദിവസമായ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് വിളിച്ചുചേർത്ത് സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. അതിനു ശേഷം സ്ത്രീയുടെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി സമിതി രൂപീകരിക്കുകയും, പിന്നീട് ഗൊഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3GuBwrj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages