
ഒമിക്രോണ്‍വൈറസ് വ്യാപന ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വർഷത്തിലെ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്.
ജനുവരി ആറിനായിരുന്നു പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരുന്നത്. പ്രധാനമന്ത്രി ദുബൈ എക്‌സ്‌പോ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്. 2015ലായിരുന്നു പ്രധാനമന്ത്രി ആദ്യമായി യുഎഇ സന്ദര്‍ശിച്ചത്. പിന്നീട് 2018ലും 2019ലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3ewxYsC
via IFTTT
No comments:
Post a Comment