യോഗി യുപിയെ ഒന്നാമതെത്തിച്ചത് കസ്റ്റഡി മരണങ്ങളിലും കർഷക ആത്മഹത്യകളിലും: അഖിലേഷ് യാദവ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 17 December 2021

യോഗി യുപിയെ ഒന്നാമതെത്തിച്ചത് കസ്റ്റഡി മരണങ്ങളിലും കർഷക ആത്മഹത്യകളിലും: അഖിലേഷ് യാദവ്

പോലീസ് കസ്റ്റഡി മരണങ്ങളുടേയും കർഷക ആത്മഹത്യകളുടേയും പട്ടിണി മരണങ്ങളുടേയും കാര്യത്തിൽ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാദ് ഉത്തർ പ്രദേശിനെ ഒന്നാമതെത്തിച്ചു എന്ന് സമാജ് വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഖിലേഷിന്റെ വാക്കുകൾ:- എല്ലാ മേഖലകളിലും ഉത്തർ പ്രദേശിനെ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചു എന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ഉത്തർപ്രദേശിനെ കർഷക ആത്മഹത്യകളുടേയും പട്ടിണിമരണങ്ങളുടേയും കസ്റ്റഡി മരണങ്ങളുടേയും കാര്യത്തിലാണ് ഒന്നാമതെത്തിച്ചത്.

സംസ്ഥാനത്തിപ്പോൾ ബിസിനസ്സ് സംരഭങ്ങൾ തുടങ്ങാന്‍ വളരെ എളുപ്പമാണെന്ന് പലരും വാദിക്കുന്നു. അതേസമയം, കുറ്റകൃത്യങ്ങൾ നടത്താനാണ് യു.പി യിൽ ഏറ്റവും എളുപ്പം. സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ നോക്കൂ. പുതിയ ഒരു റോഡ് ഉദ്ഘാടനത്തിന് നിങ്ങളൊരു തേങ്ങയുടച്ചാൽ തേങ്ങയല്ല റോഡാണ് ഇവിടെ പൊട്ടുക’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സർക്കാർ യുപിയിൽ സമ്പൂർണ പരാജയമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി യെ ഉത്തർ പ്രദേശിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3yzcqF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages