മക്കളുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ ഹാക്ക് ചെയ്തു; യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 21 December 2021

മക്കളുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ ഹാക്ക് ചെയ്തു; യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

യുപി സർക്കാർ തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ വരെ ഹാക്ക് ചെയ്തു എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. യോഗി ആദിത്യനാഥ് സർക്കാർ ഫോൺ ചോർത്തുന്നുണ്ടെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തെ ശരിവെച്ചാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
പ്രിയങ്കയുടെ വാക്കുകൾ:- ‘ അവർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് വരെ ഹാക്ക് ചെയ്തിരിക്കുന്നു, അവർക്ക് മറ്റ് ജോലികളൊന്നും ഇല്ലേ,- മിറായ വദ്രയുടെയും റയ്ഹാൻ വദ്രയുടെയും അക്കൌണ്ടുകളാണ് ഹാക്ക് ചെയ്തതായി പ്രിയങ്ക പറഞ്ഞത്.

ഇന്നലെ യുപിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യോഗി ആദിത്യനാഥ് സർക്കാർ ഫോൺ ചോർത്തുന്നുവെന്ന് ആരോപിച്ചത്. ഞങ്ങളുടെ എല്ലാ ഫോൺ കോളുകളും ചോർത്തുന്നുണ്ട്, മുഴുവൻ സംഭാഷണവും റെക്കോർഡ് ചെയ്യുന്നുണ്ട്.

ഞങ്ങളുടെ പാർട്ടി ഓഫീസിലെ മുഴുവൻ കോളുകളും അവർ കേൾക്കുന്നു, ചിലപ്പോഴൊക്കെ വൈകീട്ട് മുഖ്യമന്ത്രി തന്നെ ചിലത് കേൾക്കുന്നുണ്ട്. നിങ്ങൾ ഞങ്ങളെ വിളിക്കുന്നുണ്ടെങ്കിൽ നിങ്ങളറിയുക, നിങ്ങളുടെ സംഭാഷണം അവർ കേൾക്കുന്നുണ്ട്.

അതേസമയം, ചിലപ്പോൾ അഖിലേഷ് ഭരണത്തിലിരുന്നപ്പോൾ അദ്ദേഹം ഇതുപോലെ ചെയ്തിരിക്കും, എന്നിട്ട് ഇപ്പോൾ അദ്ദേഹം മറ്റുള്ളവരെ പ്രതിയാക്കുന്നു – എന്നാണ് അഖിലേഷിന്റെ ആരോപണത്തോട് ആദിത്യനാഥ് പ്രതികരിച്ചത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3sE3MnV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages