പോലീസ് യൂണിഫോമില്‍ വനിത എസ്ഐയുടെ സേവ് ദി ഡേറ്റ്; വിവാദം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 6 December 2021

പോലീസ് യൂണിഫോമില്‍ വനിത എസ്ഐയുടെ സേവ് ദി ഡേറ്റ്; വിവാദം

പോലീസ് യൂണിഫോമില്‍ വനിത എസ്ഐ നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമാകുന്നു. തോളിലെ നക്ഷത്രങ്ങളും പേരുള്‍പ്പെടെ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് എസ്ഐ ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയത്.

ഇവരുടെ പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുമായും വിവാദങ്ങള്‍ക്കും കാരണമാവുകയുമുണ്ടായി. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവിന്റെ ലംഘനമാണ് ഈ നടപെടിയെന്നും വിലയിരുത്തുന്നുണ്ട്.

നേരത്തെ ടി പി സെന്‍കുമാര്‍ പൊലീസ് മേധാവിയായിരിക്കെ സോഷ്യൽ മീഡിയയിൽ പൊലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബറില്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിൽ സേനാംഗങ്ങള്‍ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അന്ന് നിര്‍ദേശിച്ചത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/31rhNKp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages