ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ദുഃഖവും നാണക്കേടും തോന്നുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 December 2021

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ദുഃഖവും നാണക്കേടും തോന്നുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ആലപ്പുഴയില്‍ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളില്‍ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമം ആരും കയ്യില്‍ എടുക്കരുത് എന്നാണ് തന്റെ ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ 12 മണിക്കൂറിനിടെയാണ് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. നിലവിൽ അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/30EualI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages