
അഡ്വ. എ. ജയശങ്കറിനെ സിപിഐയിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനം പാർട്ടി റദ്ദാക്കി. ജയശങ്കർ നൽകിയ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം ഇപ്പോൾ റദ്ദാക്കിയത്.
സിപിഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു നേരത്തെ എ. ജയശങ്കര്‍. പാർട്ടി അംഗമായ ജയശങ്കര്‍ സോഷ്യല്‍മീഡിയയിലൂടെയും ചാനലുകളിലൂടെയും ഭരണത്തെ നിരന്തരം വിമര്‍ശിക്കുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്.
എന്നാൽ ബ്രാഞ്ചിന്റെ തീരുമാനത്തിനെതിരെ ജയശങ്കര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സിപി മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയിരുന്നു . ഈ അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3GnCOVt
via IFTTT
No comments:
Post a Comment