ബിജെപിയെ അധികാരത്തിലെത്തിച്ചാൽ യുപിയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി ഞങ്ങള്‍ മാറ്റാം: അമിത് ഷാ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 29 January 2022

ബിജെപിയെ അധികാരത്തിലെത്തിച്ചാൽ യുപിയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി ഞങ്ങള്‍ മാറ്റാം: അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ യുപി രാജ്യത്തിന്റെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ സംസ്ഥാനത്തെ തന്റെ ഭരണകാലത്ത് മാഫിയകളേയും ഗുണ്ടകളേയും വളര്‍ത്തിയെന്ന് പറയുന്നതില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ലജ്ജ തോന്നുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അമിത്ഷായുടെ വാക്കുകൾ: ”യുപിയിൽ അഖിലേഷ് യാദവിന് നുണ പറയുന്നതില്‍ ലജ്ജ തോന്നുന്നില്ല. ജനങ്ങൾ അത് ശരിയാണെന്ന് കരുതും വിധം ഉറക്കെയാണ് അദ്ദേഹം നുണകള്‍ പറയുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണകാലം ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെടുകയാണുണ്ടായത്.

നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധകാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് മോഷണം 70 ശതമാനം കുറഞ്ഞു. കവര്‍ച്ച 69 ശതമാനവും കൊലപാതകം 30 ശതമാനമായും കുറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ 35 ശതമാനവും ബലാത്സംഗം 30 ശതമാനവും കുറഞ്ഞു.

അതേസമയം, സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനം ഭരിച്ചിരുന്ന സമയത്തെ ക്രമസമാധാന നിലയുടെ കണക്കുകള്‍ പുറത്തുകൊണ്ടുവരാന്‍ അഖിലേഷ് യാദവിനെ ഷാ വെല്ലുവിളിക്കുകയും ചെയ്തു.



from Breaking News – ഇ വാർത്ത | evartha https://bit.ly/3gemAlT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages