
നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ടയാൾ യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. കെടി ജോമാനാണ് കൊലപാതകം നടത്തിയത്.
സംഭവത്തിന് പിന്നാലെ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കെഡി കുഞ്ഞുമോൻ, ഷാൻ ബാബുവിനെ തലച്ചുമടായി കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനിലിട്ട് താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയുകയായിരുന്നു.
ഉടൻതന്നെ ഷാൻ ബാബുവിനെ പൊലീസുകാർ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട ഷാൻ ബാബു മറ്റൊരു ഗുണ്ടയുടെ കൂട്ടാളിയാണെന്നാണ് കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞത്. അതേസമയം, മരിച്ചയാളുടെ ക്രിമിനൽ പശ്ചാത്തലം പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
from Breaking News – ഇ വാർത്ത | evartha https://ift.tt/3qx9xlA
via IFTTT
No comments:
Post a Comment