ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് സ്ഫോടനം; നിർമ്മാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ: എംവി ജയരാജൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 30 January 2022

ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് സ്ഫോടനം; നിർമ്മാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ: എംവി ജയരാജൻ

ധനരാജ് വധക്കേസ് പ്രതി കണ്ണൂർ ജില്ലയിലെ ആർഎസ്എസ് പ്രവർത്തകൻ ആലക്കാട്ട് ബിജുവിന്റെ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ബോംബുകളുടെ നിർമ്മാണം നടക്കുന്നത് ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ജയരാജൻ ആരോപിച്ചു.

ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് ചേർന്നാണ് കണ്ണൂരിൽ ബോംബ് നിർമ്മാണം നടന്നത്. ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപം ഉണ്ടാക്കാൻ ആർഎസ് എസുകാർ ബോംബ് നിർമ്മിക്കുകയാണെന്നും പോത്തിന്റെ പ്ലോട്ട് റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ഭരണഘടനയെ മാറ്റി മറിക്കാനുള്ള ശ്രമമാണ് ഡൽഹിയിൽ നടക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ലോകായുക്ത നിയമം ദുരുപയോഗപ്പെടുത്തിയേക്കാം. ലോകായുക്ത സിറിയക് ജോസഫിനെതിരായ ജലീലിന്റെ പരാമർശം ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും ജയരാജൻ പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/Ux2f4COLZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages