സോഷ്യൽ മീഡിയയിലെ മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍; ഉടൻ അറസ്റ്റ് നടത്താൻ ഡിജിപിയുടെ നിർദ്ദേശം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 19 January 2022

സോഷ്യൽ മീഡിയയിലെ മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍; ഉടൻ അറസ്റ്റ് നടത്താൻ ഡിജിപിയുടെ നിർദ്ദേശം

കേരളത്തിൽ സോഷ്യൽ മീഡിയയിലൂടെ മത സ്പർധ വളർത്തുന്ന പോസ്റ്റുകളുടെ പ്രചരണം കൂടുന്നതായി പൊലീസ് വിലയിരുത്തൽ.ഈ രീതിയിൽ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് നിർദ്ദേശം നൽകി.

അവസാന ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയിൽ സംസ്ഥാനത്താകെ ഇതുവരെ രജിസ്റ്റർ ചെയ്തത്. നേരത്തെ ആലപ്പുഴയിൽ ആർഎസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പലപ്പോഴും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനം. 144 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 41 പ്രതികളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. മലപ്പുറത്താണ് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്തത്. 32 കേസുകൾ. 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്ത. ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലിൽ 14 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം.



from Breaking News – ഇ വാർത്ത | evartha https://ift.tt/3ImhXlQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages