ലോകായുക്ത: കെ ടി ജലീലിന്റെ അഭിപ്രായപ്രകടനം വ്യക്തിപരം: സിപിഎം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 30 January 2022

ലോകായുക്ത: കെ ടി ജലീലിന്റെ അഭിപ്രായപ്രകടനം വ്യക്തിപരം: സിപിഎം

ലോകായുക്തയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ ടി ജലീലിന് സിപിഎമ്മിന്റെ പരസ്യപിന്തുണയില്ല. കെ ടി ജലീലിൽ ഇക്കാര്യത്തിൽ സ്വീകരിച്ചത് സ്വന്തം നിലപാടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയിൽ അംഗമല്ലാത്തതിനാല്‍ സ്വാതന്ത്ര നിലപാട് കൈക്കൊള്ളാം.

കെ ടി ജലീലിന്റെ അഭിപ്രായപ്രകടനം വ്യക്തിപരമെന്നും നേതൃത്വം വ്യക്തമാക്കി. ലോകായുക്തയുടെ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായിയാണ് മുന്‍ മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തെത്തിയത്.

തക്കതായ പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചിരുന്നു. സിറിയക് ജോസഫിന്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതില്‍ ദുരൂഹതയുണ്ട്. യുഡിഫ് നേതാവിനെ രക്ഷിക്കാന്‍ ബന്ധിവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിക്കുകയുണ്ടായി.



from Breaking News – ഇ വാർത്ത | evartha https://ift.tt/pIP9aeBbR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages