രഞ്ജിത്ത് വധം: പൊലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കിൽ ഞങ്ങൾ പിടിച്ച് തരാം; ശരീരത്തിൽ അത്യാവശ്യം കേടുപാടുകളുണ്ടാകും: എം ടി രമേശ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 1 January 2022

രഞ്ജിത്ത് വധം: പൊലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കിൽ ഞങ്ങൾ പിടിച്ച് തരാം; ശരീരത്തിൽ അത്യാവശ്യം കേടുപാടുകളുണ്ടാകും: എം ടി രമേശ്

ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്തിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളെ പിടിക്കാൻ കേരളാ പൊലീസ് വൈകുന്നതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്.

പൊലീസിന് ഇനിയും പ്രതികളെ പിടിക്കാനായില്ലെങ്കിൽ ഞങ്ങൾ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തിൽ അത്യാവശ്യം കേടുപാടുകളുണ്ടാകുമെന്നും എംടി രമേശ് പറഞ്ഞു. പൊലീസിന് ഇവിടുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തൊടാൻ ഭയമാണെങ്കിൽ, അറസ്‌റ്റ് ചെയ്യാൻ ഭയമാണെങ്കിൽ പറഞ്ഞാൽ മതി ആ പണി വൃത്തിയായി ഞങ്ങൾ ചെയ്‌തു തരാമെന്നും അദ്ദേഹം ഇന്ന് പൊലീസിനെ വെല്ലുവിളിച്ചു.

രഞ്ജിത്തിന്റെ കൊലയാളികളെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു എംടി രമേശ് പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. കേരളത്തിൽ എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ ആക്രമണം പ്രതീക്ഷിച്ചാണ് ബിജെപി പ്രവർത്തകർ ഏത് നിമിഷവും പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3FOBScg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages