കൈരളി, മീഡിയ വണ്‍, മാതൃഭൂമി ഉൾപ്പെടെ രാജ്യത്തെ 42ഓളം ചാനലുകളുടെ സംപ്രേഷണം തടസപ്പെട്ടു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 1 February 2022

കൈരളി, മീഡിയ വണ്‍, മാതൃഭൂമി ഉൾപ്പെടെ രാജ്യത്തെ 42ഓളം ചാനലുകളുടെ സംപ്രേഷണം തടസപ്പെട്ടു

കേരളത്തിൽ നിന്നുള്ള കൈരളി, മീഡിയ വൺ, മാതൃഭൂമി തുടങ്ങിയ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു. ഈ കൂട്ടത്തിൽ ഏഷ്യാനെറ്റിന്റെയും സംപ്രേഷണം തടസ്സപ്പെട്ടെങ്കിലും അൽപ സമയത്തിനകം പൂർവസ്ഥിതിയിലാവുകയായിരുന്നു.

രാജ്യത്ത് മലയാളമടക്കമുള്ള 42ഓളം ചാനലുകളുടെ സംപ്രേഷണമാണ് ഈ രീതിയിൽ തടസപ്പെട്ടത്. സാങ്കേതികമായി അപ്‌ലിങ്കിൽ വന്ന തകരാറുമൂലമാണ് പ്രശ്‌നം നേരിട്ടതെന്നാണ് വിശദീകരണം. സാറ്റലൈറ്റുമായുള്ള വിനിമയം നിലച്ചതാണ് സംപ്രേഷണം തടസപ്പെടാൻ കാരണമെന്നാണ് കരുതുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ദിവസം കേന്ദ്രം മീഡിയ വണ്ണിന്റെ സംപ്രേഷണംതടഞ്ഞത് .എന്നാൽ, മീഡിയ വണ്ണിനെതിരെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി മരവിപ്പിച്ചിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/dTAskFSaH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages