
പാലക്കാട് മലമ്പുഴയിലെ ചെറാട് കൂർമ്പാച്ചി മലയിൽ വീണ്ടും ആളുകൾ കയറിയതാണ് സംശയം. മലയുടെ മുകളിൽ നിന്ന് ചില മൊബൈൽ ഫ്ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് അധികൃതർ ഇപ്പോൾ തെരച്ചിൽ നടത്തുകയാണ്.
അതേസമയം, മലയിൽ ഇപ്പോൾ എത്ര പേരുണ്ടെന്ന് അറിയില്ല. പ്രദേശത്തെ രണ്ട് സ്ഥലത്തുനിന്ന് മൊബൈൽ ഫ്ലാഷുകൾ കണ്ടതായി ആളുകൾ പറയുന്നു. കഴിഞ്ഞ ദിവസം ഈ മലയിൽ ബാബു കുടുങ്ങിയതിന്റെ പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് കർശന നിർദ്ദേശം നൽകിയിരുന്നു. മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ഇപ്പോൾ ഫ്ലാഷ് കാണുന്നത്.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/p62GHQn
via IFTTT
No comments:
Post a Comment