
രാജ്യത്തെ പ്രശസ്ത മാധ്യമപ്രവര്‍ത്തകയും കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുകയും ചെയ്യുന്ന റാണാ അയൂബിനെതിരെ ബലാത്സംഗ- വധ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ റാണാ അയൂബിനെതിരെ അധിക്ഷേപകരമായ കമന്റുകളും ബലാത്സംഗ- വധ ഭീഷണിയും പോസ്റ്റ് ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.
റാണാ അയൂബ് സൈബര്‍സെല്ലിന് നൽകിയ പരാതിയിൽ ബോപ്പാല്‍ സ്വദേശി സിദ്ധാര്‍ഥ് ശ്രീവാസ്തവിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇനിയും റാണാ അയൂബ് മാധ്യമപ്രവര്‍ത്തനം തുടരുകയാണെങ്കില്‍ കൊലപ്പെടുത്തുമൊയിരുന്നു മുന്നറിയിപ്പ്.
മാത്രമല്ല, ഇതിനൊപ്പം അശ്ലീല കമന്റുകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, അറസ്റ്റിലായ സിദ്ധാര്‍ഥ് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ ലൈംഗിക അധിക്ഷേപം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി തുടങ്ങിയ വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/nE3cWiL
via IFTTT
No comments:
Post a Comment