
ചൈനയില്‍ ഉടൻ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ചടങ്ങുകളില്‍ ഇന്ത്യയുടെ അംബാസിഡര്‍ പങ്കെടുക്കില്ല. ഇന്ത്യക്കെതിരെ അതിർത്തിയായ ഗല്‍വാനിലെ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖ വാഹകനായി നിശ്ചയിച്ചതിലാണ് ഇന്ത്യയുടെ പ്രതിഷേധം.
ഇന്ത്യയുടെ സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് രാജ്യം. ശീതകാല ഒളിംപിക്സിന്‍റെ ദീപശിഖാ പ്രയാണത്തില്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനിക കമാന്‍ഡര്‍ ക്വി ഫാബോയെ പങ്കെടുപ്പിക്കുകയായിരുന്നു ചൈന. ഇതിലൂടെ ചൈന ശീതകാല ഒളിംപിക്സിനെ രാഷ്‌ട്രീയവല്‍ക്കരിച്ചു എന്നാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം, കൊവിഡ് ആശങ്കകള്‍ക്കിടെ വെള്ളിയാഴ്ചയാണ് ശീതകാല ഒളിംപിക്സിന് ചൈനയില്‍ തിരി തെളിയുന്നത്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാബോക്ക് ചൈനയില്‍ ഹീറോ പരിവേഷം ലഭിച്ചിരുന്നുവെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/JHoxey84z
via IFTTT
No comments:
Post a Comment