
ലോകവ്യാപകമായ ആരോഗ്യ പ്രതിസന്ധികള്‍ക്കിടയിലും വിന്റര്‍ ഒളിംപിക്‌സിന് വിജയകരമായി തുടക്കമിട്ടത് സോഷ്യലിസ്റ്റ് ചൈനയുടെ വലിയ വിജയമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങിനയച്ച സന്ദേശത്തിലാണ് കിം ചൈനക്ക് അഭിനന്ദനങ്ങളറിയിച്ചത്.
രണ്ടുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഈ സന്ദേശത്തില്‍ കിം പറഞ്ഞു. ഇന്ന് മുതല്‍ ഫെബ്രുവരി 20 വരെയാണ് ചൈനയിൽ വിന്റര്‍ ഒളിംപിക്‌സ് നടക്കുന്നത്. അതേസമയം, ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍ രാജ്യങ്ങള്‍ ബീജിങ് വിന്റര്‍ ഒളിംപിക്‌സില്‍ നിന്നും നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/PUw0Cud
via IFTTT
No comments:
Post a Comment