
സംസ്ഥാന ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു . രാജ്യത്തിന്റെ ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നും മന്ത്രിയുടെ വിമർശിച്ചു.
അതേസമയം, ഗവർണർ ഉന്നയിക്കുന്ന വിഷയം വേറെ ചർച്ച ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാൻ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. അവസാനം ഗവര്‍ണ്ണറെ വിമര്‍ശിച്ച സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/5Yq3a9m
via IFTTT
No comments:
Post a Comment