
ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമർശനത്തിന് പരിഹാസ മറുപടിയുമായി ബിജെപി എംപി തേജസ്വി സൂര്യ. രാജ്യത്ത് ഇപ്പോൾ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഉണ്ടെന്നു പറഞ്ഞ തേജസ്വി സൂര്യ, രാജ്യത്ത് തൊഴിലില്ലാത്ത ഒരേയൊരാള്‍ കോണ്‍ഗ്രസിന്റെ രാജകുമാരന്‍ മാത്രമാണെന്നും പരിഹസിച്ചു.
ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കർണാടകയിലെ ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ തേജസ്വി സൂര്യ. ”ജിഡിപി ഉൾപ്പെടെയുള്ള വികസനസൂചികകളില്‍ ഇത്രയധികം വര്‍ധനവുണ്ടാകുമ്പോള്‍ എങ്ങനെയാണ് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാതിരിക്കുകയെന്നും തങ്ങളുടെ രാഷ്ട്രീയപരമായ തൊഴിലില്ലായ്മയെ രാജ്യത്തെ തൊഴിലില്ലായ്മയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ വംശത്തിലെ നേതാക്കളും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു..
നമ്മുടെ രാജ്യത്തെ കഠിനാധ്വാനികളായ കഴിവുള്ള ആളുകള്‍ക്ക് എല്ലാ അവസരങ്ങളുമുണ്ടാകും. ഇവിടെയുള്ള ഒരേയൊരു തൊഴില്‍രഹിതന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജകുമാരനാണ്- തേജസ്വി സൂര്യ പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/9xXR7iK
via IFTTT
No comments:
Post a Comment