
മഹാരാഷ്ട്രയില്‍ ഒളിവിലായിരുന്ന വരാപ്പുഴ പീഡനക്കേസ് പ്രതി വിനോദ് കുമാറിനെ അടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിൽ വിനോദ് കുമാറിനെ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവിടെയുള്ള ഒരു റിസോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. കൊലപാതകത്തിൽ പ്രായപൂര്‍ത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടുത്തുതന്നെയുള്ള ആദിവാസി കോളനിയിലുള്ളവരാണ് പ്രതികൾ.
റിസോർട്ടിലെ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിന്‍റെ മൃതദേഹം മഹാരാഷ്ട്രയില്‍ തന്നെ സംസ്കരിച്ചു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/BsoEtK3
via IFTTT
No comments:
Post a Comment