
കർണാടകയുടെ ഇപ്പോൾ ഉണ്ടായ ഹിജാബ് വിവാദം ബിജെപി സൃഷ്ടിയാണെന്ന് കോൺഗ്രസ് നേതാവും സിനിമാ താരവുമായ നഗ്മ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രഗ്യ സിങ്ങിനും അവരവരുടെ വേഷം അണിയാമെങ്കിൽ മറ്റുള്ളവര്‍ക്കും അതാകാമെന്ന് നഗ്മ പറഞ്ഞു.
നഗ്മയുടെ വാക്കുകൾ: ‘യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ വേഷം അണിയുന്നുണ്ട്. പ്രഗ്യ സിങ്ങിനെ പോലുള്ള ബിജെപി എംപിമാരും അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നു. എല്ലാവരും മതവികാരത്തെ മാനിക്കേണ്ടതുണ്ട്. അത് അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. എന്തു ധരിക്കണം, എന്തു പറയണം എന്നതെല്ലാം അവരവരുടെ സ്വാതന്ത്ര്യമാണ്.
ബിജെപി സർക്കാരിന്റെ വികസന മുരടിപ്പിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. കർണാടകയിൽ ഇപ്പോൾ പ്രതിഷേധിക്കുന്നവരിൽ തൊണ്ണൂറു ശതമാനവും പുറത്തുനിന്നുള്ളവരാണ്. പരസ്പരം ഒന്നിച്ചു നിൽക്കുന്നതാണ് ഇന്ത്യയുടെ പൈതൃകമെന്നും ഈ രാജ്യത്തിനു വേണ്ടി എല്ലാ മതവിഭാഗങ്ങളും ചോര ചിന്തിയിട്ടുണ്ട്. ബിജെപി ഒഴികെ. സ്വാതന്ത്ര്യസമരത്തിൽ ബിജെപിക്ക് പങ്കില്ല. എന്റെ പ്രപിതാക്കൾ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്.’ – നഗ്മ ജമ്മുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/dBAaqEe
via IFTTT
No comments:
Post a Comment