
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കവേ സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങൾക്കായി നിങ്ങള്‍ എന്തെങ്കിലും വികസനം കൊണ്ടുവന്നോ എന്ന് ചോദിച്ചപ്പോള്‍ ഖബര്‍സ്ഥാന് ചുറ്റുമതില്‍ കെട്ടിയെന്നാണ് ഒരു എസ്പി നേതാവ് പറഞ്ഞതെന്നും അങ്ങിനെയെങ്കിൽവോട്ടും ഖബര്‍സ്ഥാനില്‍ നിന്നെടുത്തോളൂ എന്നാണ് അവരോട് പറയാനുള്ളതെന്നും ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസം അലിഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗിയുടെ വാക്കുകൾ ഇങ്ങിനെ: ”ഞങ്ങള്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഇവിടെ കാണാം നിങ്ങള്‍ എന്തെങ്കിലും കൊണ്ടുവന്നോ എന്ന് ഞാന്‍ ഒരു എസ്പി നേതാവിനോട് ചോദിച്ചു. ഞങ്ങള്‍ ഖബര്‍സ്ഥാന് ചുറ്റുമതില്‍ നിര്‍മിച്ചെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഖബര്‍സ്ഥാനില്‍ നിന്ന് മാത്രം വോട്ട് പിടിക്കാനാണ് ഇന്ന് അവരോട് പറയാനുള്ളത്”
from Breaking News – ഇ വാർത്ത | evartha https://ift.tt/no0suLG
via IFTTT
No comments:
Post a Comment