
എം ശിവശങ്കർ എഴുതിയ പുസ്തകത്തെ ന്യായീകരിച്ചും സ്വപ്ന സുരേഷിന്‍റെ മാധ്യമങ്ങളിലെ വെളിപ്പെടുത്തൽ തള്ളിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ . കേന്ദ്രത്തിലെ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണ്. അദ്ദേഹം പ്രതിയാക്കപ്പെട്ടതാണെന്നും ആനത്തലവട്ടം പറഞ്ഞു.
സ്വപ്ന സുരേഷ് നടത്തിയ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. ആദ്യമായാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗമായ നേതാവ് പുതിയ വിവാദങ്ങളിൽ പ്രതികരിക്കുന്നത്. അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമെങ്കിൽ അത് സർക്കാർ പരിശോധിക്കട്ടെ എന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/opKUtNy
via IFTTT
No comments:
Post a Comment