ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ യുവതി; പ്രചാരണങ്ങൾക്ക് പിന്നില്‍ കുബുദ്ധികളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 16 February 2022

ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ യുവതി; പ്രചാരണങ്ങൾക്ക് പിന്നില്‍ കുബുദ്ധികളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്കൊപ്പം ദർശനത്തിനായി യുവതി ശബരിമലയില്‍ കയറി എന്ന പ്രചാരണം ശക്തിപ്പെടുന്നതിനിടെ പ്രതികരണവുമായി ദേവസ്വംബോർഡ് രം​ഗത്ത്. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നില്‍ കുബുദ്ധികളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പ്രതികരിച്ചു.

ആരോപണം ദുരുദ്ദേശപരവും അടിസ്ഥാന രഹിതവും വ്യാജവുമാണെന്നും വ്യാജപ്രചാരണത്തില്‍ പൊലീസ് അന്വേഷണം നടത്തുമെന്നും അനന്തഗോപന്‍ പറഞ്ഞു. ചിരഞ്ജീവിയോടൊപ്പം 56 വയസ്സുള്ള മധുമിത ചുക്കാപ്പിള്ളിയാണ് ദര്‍ശനം നടത്തിയത്. ഇവരുടെ ആധാര്‍ കാര്‍ഡില്‍ തന്നെ 1966 ലാണ് ജനിച്ചതെന്ന് വ്യക്തമാണ്.

പ്രായവുമായി ബന്ധപ്പെട്ട രേഖകള്‍ അന്ന് തന്നെ ദേവസ്വം ബോര്‍ഡ് പരിശോധിച്ചതാണെന്ന് അനന്തഗോപന്‍ പറഞ്ഞു. നടന്‍ ചിരഞ്ജീവി, ഭാര്യ, ഫീനിക്‌സ് ഗ്രൂപ്പ് ഉടമ സുരേഷ് ചുക്കാപ്പിള്ളി, ഭാര്യ മധുമിത ചുക്കാപ്പിള്ളി എന്നിവരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ദർശനം നടത്തി മടങ്ങിയ ശേഷം മധുമിത 50 വയസ്സില്‍ താഴെയുള്ള സ്ത്രീ ആണെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നതെന്ന് അനന്തഗോപന്‍ വ്യക്തമാക്കി.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/g0mDHUz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages