സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; ഇഡി വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 7 February 2022

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; ഇഡി വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നു

നയതന്ത്ര ചാനൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്‍റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നു . ഇതിന്റെ ഭാഗമായി നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‍ന സുരേഷിന് ഇഡി സമൻസ് അയച്ചിട്ടുണ്ട്.

ഇഡിയുടെ കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തത് സംബന്ധിച്ചാണ് അന്വേഷണം നടത്തുക. കേരളാ മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തന്‍റെ ഓഡിയോ ശിവശങ്കറിന്‍റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ.

കേരളാ പൊലീസിലെ ഒരുഉദ്യോഗസ്ഥയാണ് മൊബൈലിൽ ശബ്ദം റിക്കോർ‍‍ഡ് ചെയ്തതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/WwgGcC8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages