ദൈവം നൽകിയ സൗന്ദര്യം ആളുകൾ കാണട്ടെയെന്നാണ് മുസ്ലിം ചരിത്രത്തിൽ പറഞ്ഞിട്ടുള്ളത്; ഹിജാബ് വിവാദത്തിൽ കേരള ഗവർണർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 10 February 2022

ദൈവം നൽകിയ സൗന്ദര്യം ആളുകൾ കാണട്ടെയെന്നാണ് മുസ്ലിം ചരിത്രത്തിൽ പറഞ്ഞിട്ടുള്ളത്; ഹിജാബ് വിവാദത്തിൽ കേരള ഗവർണർ

കർണാടകയിൽ ഉണ്ടായ ഹിജാബ് വിവാദം ദേശീയതലത്തിൽ വലിയ ചർച്ചയായിരിക്കെ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലിം ചരിത്രത്തിലെ സ്ത്രീകൾ പോലും ഹിജാബിനെതിരായിരുന്നു. ദൈവം നൽകിയ സൗന്ദര്യം ആളുകൾ കാണട്ടെയെന്നാണ് മുസ്ലിം ചരിത്രത്തിൽ ആദ്യ തലമുറയിലെ സ്ത്രീകൾ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ: ‘പ്രവാചകന്റെ വീട്ടിൽ വളർന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യയുടെ സഹോദര പുത്രിയായിരുന്നു അവൾ. അവൾ അതീവ സുന്ദരിയായിരുന്നു. അവളുടെ ഭർത്താവ് തട്ടം ധരിക്കാത്തതിനെ പറ്റി അവളോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. ദൈവം എനിക്ക് സൗന്ദര്യം തന്നു. എന്റെ സൗന്ദര്യം ആളുകൾ കാണണം.

എന്റെ സൗന്ദര്യത്തിലെ ദൈവത്തിന്റെ അംശം ആളുകൾ കാണണം. ഇതാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറയിലെ സ്ത്രീകൾ പറഞ്ഞത്,’

ഈ കാര്യം താൻ മുമ്പ് എഴുതിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് അനുമതിയില്ലെന്നാണ് കർണാടക ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടത്. കേസിൽ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/Nn3YhRK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages