
യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച് ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്ന്യാസിമാര്‍, പുരോഹിതര്‍ എന്നിവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ്.
ഇതോടൊപ്പം സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പ്രത്യേക സ്‌കോളര്‍ഷിപ്പും നല്‍കും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് റായിബറേലിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേയാണ് യോഗിയുടെ ഈ പ്രസ്താവന.
നിലവിൽ യുപിയിൽ മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ബുധനാഴ്ചയാണ് നാലാം ഘട്ടം. ‘കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ ആകസ്മികമായി ഹിന്ദുവായതാണെന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സംസ്‌കാരത്തെ കുറിച്ച് ഒന്നുമറിയില്ല. യഥാര്‍ത്ഥത്തില്‍ ഹിന്ദുവായതില്‍ നമ്മള്‍ അഭിമാനിക്കുകയാണ് വേണ്ടത്’. യോഗി പറഞ്ഞു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/3jBCIe5
via IFTTT
No comments:
Post a Comment