
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ചാനലുകളിൽ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീല്‍. സോഷ്യൽ മീഡിയയിലെ പോസിറ്റിലൂടെയാണ് ജലീലിന്റെ പ്രതികരണം.
തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടേയെന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എന്ന് ജലീൽ എഴുതി.
വിവാദങ്ങൾ ഉണ്ടാകുമ്പോൾ മന്ത്രിയായിരുന്ന കെടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇന്നലെ സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. എന്തൊക്കെയായിരുന്നു പുകില്‍?
എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ? പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!
from Breaking News – ഇ വാർത്ത | evartha https://ift.tt/lFUYnzu
via IFTTT
No comments:
Post a Comment