
പ്രണയത്തില്‍നിന്ന് പിന്മാറി എന്ന ആരോപണവുമായി 19-കാരിയെ യുവാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയെ യുവാവ് കൊലപ്പെടുത്തിയത്. പ്രതിയായ കല്‍പേഷ് ഠാക്കൂറി(23)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ദേശീയപാത 48-ന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയ ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നാലെ ഇതുവഴിയെത്തിയ സ്ത്രീയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍നിന്ന് ആധാര്‍ കാര്‍ഡ് കണ്ടെടുത്തു.
കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം, യുവതി പ്രണയത്തില്‍നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലര്‍ത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. കഴിഞ്ഞ മൂന്നുവര്‍ഷമായി തൃഷയുമായി പ്രണയത്തിലായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യുവതി നാട്ടില്‍ പോയി വന്നതിന് ശേഷം അടുപ്പം കാണിച്ചില്ല. യുവാവ് തൃഷയുമായുള്ള ബന്ധം തുടരാന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും യുവതി താത്പര്യം കാണിച്ചില്ല. മാത്രമല്ല, തനിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് അറിയുകയും ചെയ്തു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/IZv2AD5
via IFTTT
No comments:
Post a Comment