മോദി ദിവസവും ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രം; ഉറങ്ങാതെ എങ്ങനെ രാജ്യത്തിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കാമെന്നതില്‍ പരീക്ഷണം നടത്തുന്നു: ചന്ദ്രകാന്ത് പട്ടീല്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 20 March 2022

മോദി ദിവസവും ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രം; ഉറങ്ങാതെ എങ്ങനെ രാജ്യത്തിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കാമെന്നതില്‍ പരീക്ഷണം നടത്തുന്നു: ചന്ദ്രകാന്ത് പട്ടീല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും ഉറങ്ങാതെ എങ്ങനെ രാജ്യത്തിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കാമെന്നതില്‍ അദ്ദേഹം പരീക്ഷണം നടത്തുകയാണെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍. സംസ്ഥാനത്തെ കോലാപ്പൂര്‍ നോര്‍ത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പട്ടീലിന്റെ ഈ പരാമര്‍ശം.

പാട്ടീലിന്റെ വാക്കുകൾ ഇങ്ങിനെ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും 2 മണിക്കൂര്‍ മാത്രം ഉറങ്ങുകയും 22 മണിക്കൂര്‍ ജോലി ചെയ്യുകയും ചെയ്യുന്നു. ഉറങ്ങുന്ന സാഹചര്യം വരാതിരിക്കാന്‍ അദ്ദേഹം ഇപ്പോള്‍ പരീക്ഷണം നടത്തുകയാണ്. പ്രധാനമന്ത്രി നമ്മുടെ രാജ്യത്തിന് വേണ്ടി ഓരോ മിനിറ്റിലും പ്രവര്‍ത്തിക്കുന്നുണ്ട്.’ 24 മണിക്കൂറും ഉണര്‍ന്നിരുന്ന് രാജ്യത്തിനായി പ്രവര്‍ത്തിക്കാനാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹം ഒരു മിനിറ്റ് പോലും പാഴാക്കുന്നില്ലെന്നും പട്ടീല്‍ കൂട്ടിച്ചേർത്തു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/DqmIVwH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages