
മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
ആദ്യ വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവര്‍ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. അപ്പീൽ തള്ളിയ വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ മാനേജ്‌മെന്‍റ് അറിയിച്ചു.
മീഡിയവണിന് വേണ്ടി ഹൈക്കോടതിയിൽ സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഈ മാസം പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/tzieX5s
via IFTTT
No comments:
Post a Comment