ലൈംഗിക പീഡന പരാതി; ‘ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ പാർലർ ഉടമ സുജീഷ് അറസ്റ്റിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 5 March 2022

ലൈംഗിക പീഡന പരാതി; ‘ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ പാർലർ ഉടമ സുജീഷ് അറസ്റ്റിൽ

യുവതി നൽകിയ ലൈംഗിക പീഡന പരാതിയെത്തുടർന്ന് ഒളിവിലായിരുന്ന കൊച്ചി ഇടപ്പള്ളിയിലെ ‘ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ പാർലർ ഉടമ സുജീഷ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി സുജീഷ് കീഴടങ്ങുകയായിരുന്നു.

ഇയാൾക്കെതിരെ പോലീസ് ബലാത്സംഗമുൾപ്പെടെ 6 കേസുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. ധാരാളംയുവതികൾ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടുണ്ട്. ഇനിയും കൂടുതൽ യുവതികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പുതിയ വിവരം. ഇവരും അധികം വൈകാതെ രം​ഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ടാറ്റു സ്റ്റുഡിയോയില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സിസിടിവിയുടെ ഡിവിആര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു.

തന്റെ സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. നോർത്ത് വനിതാ സ്റ്റേഷനിൽ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യ പരിശോധനയും പൂർത്തിയാക്കി.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/ev6Kjwn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages