സിൽവർ ലൈൻ സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ; സർക്കാർ വിജ്ഞാപനം പുറത്ത് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 26 March 2022

സിൽവർ ലൈൻ സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ; സർക്കാർ വിജ്ഞാപനം പുറത്ത്

സംസ്ഥാന സർക്കാരിന്റെ കെ റെയിൽ സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത്. ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്.

അതേസമയം ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു. പ്രതിഷേധം ഉയരുന്നതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവർത്തിക്കുന്നത് സർവ്വെ ഭൂമി ഏറ്റെടുക്കാനല്ലെന്നാണ്.

പക്ഷെ 2021 ഒക്ടോബർ 8 ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നത് തിരുവനന്തപുരം-കാസർക്കോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിൻറെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വെ നടത്തണമെന്നാണ്.

ഇത്തരത്തിൽ നടത്തുന്ന സർവ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങൾ ഇടണമെന്നും നിർദ്ദേശിക്കുന്നു. 61 ലെ സർവ്വെസ് ആൻറ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം. സംസ്ഥാന സർക്കാർ പ്രതിരോധം റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവാണ്. ഉത്തരവിന്റെ അവസാന ഭാഗത്ത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയിൽവെ മന്ത്രാലയത്തിൻറെ അന്തിമ അനുമതിക്ക് ശേഷം മാത്രമെന്നാണ്.

പക്ഷെ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രേമ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങൂ എന്ന് പറഞ്ഞുള്ള സർക്കാർ പിടിവള്ളിയാക്കുുന്ന ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 സ്പെഷ്യൽ തഹസിൽദാർമാരെയും നിയമിക്കുന്നുമുണ്ട്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/iNSwUbM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages