
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. ഇവിടെ നിന്നും വാഹനത്തിൽ കടത്തുകയായിരുന്ന നാല് കോടി നാല്‍പ്പതു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. കേരളത്തിലെ തന്നെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്.
ഈ സംഭവത്തോടെ അവസാന ഒരാഴ്ച്ചക്കിടെ മലപ്പുറത്ത് പിടിച്ചെടുത്ത കുഴല്‍പ്പണം ഒമ്പതു കോടിയായി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് വളാഞ്ചേരിയില്‍ പണം പിടിച്ചത്. വാഹനത്തിൽ രഹസ്യ അറയിൽ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്.
അഞ്ഞൂറിൻ്റെ നോട്ടുകളാണ് ഏറെയും ഉണ്ടായിരുന്നത്. വാഹനത്തിൽ പണം കൊണ്ടുവന്ന വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരിയിൽ കഴിഞ്ഞ വ്യാഴാഴ്ച്ചയും കുഴൽപ്പണം പിടിച്ചിരുന്നു. ഒരു കോടി എൺപത് ലക്ഷം രൂപയാണ് അന്ന് പിടിച്ചെടുത്തത്. ഇതടക്കമുള്ള
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/CJnSyKj
via IFTTT
No comments:
Post a Comment