കട തുറന്നാലും വാങ്ങാൻ ആളുവേണ്ടേ; വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ആനത്തലവട്ടം ആനന്ദൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 28 March 2022

കട തുറന്നാലും വാങ്ങാൻ ആളുവേണ്ടേ; വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ആനത്തലവട്ടം ആനന്ദൻ

പണിമുടക്കിനെതിരെ ഇന്ന് കടകൾ തുറക്കുമെന്ന് പ്രതികരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ . സമിതി പലപ്പോഴും സമരവിരോധികളാണെന്നും കടകൾ അടപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ തുറന്ന കടകൾ നിർബന്ധമായി അടപ്പിക്കില്ലെന്നും കട തുറന്നാലും വാങ്ങാൻ ആളുവേണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു. ഓലപ്പാമ്പ് കാണിച്ചാൽ തൊഴിലാളികൾ പേടിക്കില്ല. സമരവിരോധികളായ സംഘടനകൾ ചിലതുണ്ടെന്നാണ് കുറ്റപ്പെടുത്തൽ.

രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന്‍റെ രണ്ടാം ദിനം ഇന്ന് സംസ്ഥാനത്തെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ ജോലിക്കു പോകുമ്പോൾ വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജിയുടെ പ്രഖ്യാപനം.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/QmVZbxW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages