കല്ലിടൽ നിർത്തിവച്ചിട്ടില്ല; സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകും: കെ റെയിൽ എംഡി വിഅജിത് കുമാർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 25 March 2022

കല്ലിടൽ നിർത്തിവച്ചിട്ടില്ല; സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകും: കെ റെയിൽ എംഡി വിഅജിത് കുമാർ

കെ റെയിൽ പദ്ധതിയുടെ അതിരടയാള കല്ലിടൽ പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ. സംസ്ഥാന സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് തന്നെ പോകുമെന്ന് കെ റെയിൽ എം ഡി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി നേരത്തെ അറിയിച്ചിരുന്നു. തങ്ങൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി അറിയിച്ചതിനെ തുടർന്നായിരുന്നു ഈ തീരുമാനം.

പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുന്ന അവസ്ഥ ഉണ്ടായി. പലപ്പോഴും വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇതുപോലുള്ള സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കിയിരുന്നു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/v2JzgpX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages