
തിരുവനന്തപുരം ലോ കോളജില്‍ യൂണിയൻ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ കെഎസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇതിൽ സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ നിലത്തിട്ട് വലിച്ചിഴക്കുകയും, മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട മണിയോടെയായിരുന്നു സംഭവം.
ഇവിടെ നേരത്തെ തന്നെ കോളജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷം. നിലവിൽ കോളജില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംഭവത്തിൽ പരാതി കിട്ടിയാലുടന്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/3EWe1Do
via IFTTT
No comments:
Post a Comment