എഎ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍; ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണായെന്ന് റഹിം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 11 March 2022

എഎ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍; ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണായെന്ന് റഹിം

മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എഎ റഹീമിനെ ബിജെപിയിലേക്ക് ചേരാനായി ക്ഷണിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. റഹീം ബിജെപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും യുപിയിൽ മാത്രമല്ല, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്‌ലിങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേ. എഎ റഹീം ബി.ജെ.പിയിലേക്ക് വന്നോട്ടേ, സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താൻ ഉള്ളകാര്യം തുറന്ന് പറഞ്ഞതാണ് എന്നായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാൽ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ‘ചാണക കുഴിയിലേക്ക് ‘ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ’ എന്നായിരുന്നു റഹീം കൈകൾ കൂപ്പികൊണ്ട് ഗോപാലകൃഷ്ണനോട് ചോദിച്ചത്.

‘ആരെയും ഞങ്ങള്‍ ബിജെപിയിലേക്ക് ക്ഷണിക്കുകയാണ്. ഈ കൂട്ടത്തിൽ മുസ്‌ലിങ്ങളെയും ക്ഷണിക്കുകയാണ്, റഹീമിനും വരാം, എന്നെല്ലാം പറയുമ്പോള്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ. ആരും ചാടില്ല. വിവരമുള്ള ആരും ചാടില്ല,’ റഹീം പറഞ്ഞു.

ഇതിനെ തുടർന്ന് ചാണക കുഴിയില്‍ നിങ്ങള്‍ ഇറങ്ങി കുളിക്കണം. എങ്കിലേ രാജ്യദ്രോഹത്തിന്റെ പാപം ശരീരത്തില്‍ നിന്ന് മാറൂ. അതിന് ചാണക കുഴിയില്‍ ചാടി കുളിച്ച് വരണം. ചാണകം എന്നത് ശുദ്ധിയുടെ പര്യായമാണ്. അതിനെ വിറ്റ് പൈസയുണ്ടാക്കുന്നവരാണ് നിങ്ങളെന്നും ഗോപാലകൃഷ്ണന്‍ പറയുകയുണ്ടായി. അങ്ങനെയാണെങ്കിൽ ഗോപാലകൃഷ്ണന്‍ ചാണക കുഴിയില്‍ ഇറങ്ങി കുളിച്ച് പോയി കിടന്ന് ഉറങ്ങുയെന്നാണ് റഹീം മറുപടി നൽകിയത്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/yJTQF7B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages