പിണറായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി പാർട്ടി വിലയിരുത്തി: കോടിയേരി ബാലകൃഷ്ണൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 1 March 2022

പിണറായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി പാർട്ടി വിലയിരുത്തി: കോടിയേരി ബാലകൃഷ്ണൻ

സംസ്ഥാനത്തെ പിണറായി സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി പാർട്ടി വിലയിരുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന് വലിയവളർച്ചയുണ്ടായതായും ബിജെപിയെ പരാജയപ്പെടുത്താൻ ജനങ്ങൾ എൽഡിഎഫിന് പിന്നിൽ അണിനിരക്കണമെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ ലഭിച്ച തുടർഭരണം അതുല്യ നേട്ടമാണെന്നും ലോകസഭ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോൾ സ്ത്രീകൾ കൂടുതലായി പാർട്ടിയിലേക്ക് വരുന്നുണ്ട്. അംഗത്വത്തിലും നേതൃത്വത്തിലും വനിതകളുടെ പ്രാതിനിധ്യം വർദ്ധിച്ചുവെന്നും കോടിയേരി പറഞ്ഞു. അതേസമയം, കേരളത്തിന്റെ ഇടതുപക്ഷ അടിത്തറ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതായും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ 3000 പേർക്ക് ആർഎസ്എസ് പരിശീലനം നൽകിയെന്നും എസ്ഡിപിഐയും ഇത് ചെയ്യുന്നുവെന്നും കലാപം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/lb3mGn6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages