
ആറ്റിങ്ങലില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചുള്ള പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്കെതിരായ കേസില്‍ കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും.
ഹൈക്കോടതി ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, പി.എസ്. സുധ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്(division bench) ഹര്‍ജി പരിഗണിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ ചെയ്ത വ്യക്തിപരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്നാണ് അപ്പീലിലെ വാദം.
കുട്ടിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും കുട്ടിയോട് ഉദ്യോഗസ്ഥ മോശം വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അപ്പീലിൽ പറയുന്നു. പൊതുമധ്യത്തിൽ വെച്ച് കുട്ടിയ അപമാനിച്ച ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കോടതി ഇടപെട്ട ശേഷമാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. എന്നാല്‍ സ്ഥലം മാറ്റത്തില്‍ വകുപ്പ് തല നടപടി അവസാനിപ്പിച്ചു. കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തന്നെ തള്ളിയതോടെയാണ് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങിയത്.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/vj9s7LX
via IFTTT
No comments:
Post a Comment