മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പാലിക്കാത്തവര്‍ ഇന്ത്യക്കാരല്ല; മദ്യപാനികള്‍ മഹാപാപികളെന്ന് നിതീഷ് കുമാർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 31 March 2022

മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പാലിക്കാത്തവര്‍ ഇന്ത്യക്കാരല്ല; മദ്യപാനികള്‍ മഹാപാപികളെന്ന് നിതീഷ് കുമാർ

മദ്യം ഉപയോഗിക്കുന്നവരെ ‘മഹാപാപികള്‍’ എന്ന് വിശേഷിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പാലിക്കാത്തവര്‍ ഇന്ത്യക്കാരല്ലെനന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭയിലായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. ലോകമാകെ ആല്‍ക്കഹോള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കണമെന്ന് നിതീഷ് കുമാര്‍ കൂട്ടിച്ചേർത്തു.

മദ്യം നിരോധിച്ചതോടെ മികച്ച രീതിയില്‍ പച്ചക്കറികളും മാസവുമെല്ലാം സംസ്ഥാനത്തിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ബില്‍ 2022 അവതരിപ്പിക്കവെയാണ് മദ്യപാനികള്‍ക്കെതിരെ നിതീഷ് കുമാര്‍ വിമര്‍ശനമുന്നയിച്ചത്.

ബിഹാറിൽ മദ്യത്തിന്റെ നിര്‍മ്മാണം, വ്യാപാരം, സംഭരണം, വില്‍പ്പന, ഉപഭോഗം എന്നിവ നിരോധിക്കുന്നതിനായി ബീഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് നിയമം 2016 നിലവില്‍ വന്നിരുന്നു. ഈബില്‍ പ്രകാരം , അറസ്റ്റിലായ മദ്യവ്യാപാരികളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും പതിവായി മദ്യപിക്കുന്നവര്‍ക്ക് പിഴയും തടവും ലഭിക്കുകയും ചെയ്യും.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/sA2KBlb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages