
പശ്ചിമ ബംഗാളില്‍ കോൺഗ്രസ്- തൃണമൂൽ കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സംസ്ഥാനത്തെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ കൗണ്‍സിലറായിരുന്ന അനുപം ദത്തയും പുരുലിയ ജില്ലയിലെ ജല്‍ദ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ തപന്‍ കാണ്ടുവുമാണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തന്റെ വളര്‍ത്തുനായയ്ക്ക് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ മൂന്ന് തവണ വെടിവെച്ചത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേസമയം, നടക്കാനിറങ്ങിയപ്പോഴാണ് തപന്‍ കാണ്ടുവിന് നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തത്. ബൈക്കിലെത്തിയ അജ്ഞാതര്‍ വെടി വെയ്ക്കുകയായിരുന്നു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/Q5XExby
via IFTTT
No comments:
Post a Comment