കേരളത്തിൽ 68 പുതിയ മദ്യഷോപ്പുകൾ കൂടിയെത്തുന്നു; ഉത്തരവ് ഉടൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 21 April 2022

കേരളത്തിൽ 68 പുതിയ മദ്യഷോപ്പുകൾ കൂടിയെത്തുന്നു; ഉത്തരവ് ഉടൻ

കേരളത്തിൽ നിലവിലുള്ള വിദേശമദ്യശാലകൾക്കൊപ്പം 68 പുതിയ മദ്യഷോപ്പുകൾ കൂടിയെത്തുന്നു. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിൻ്റെ ഭാഗമായാണ് 68 ബിവറേജസ് ഷോപ്പുകള്‍ തുറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ജനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ സർക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നത്. പക്ഷെ , സര്‍ക്കാര്‍ ഇത് പൂര്‍ണമായി അംഗീകരിച്ചില്ല.പകരം 68 ഷോപ്പുകൾക്കു മാത്രമാണ് അനുമതി നൽകിയത്.

തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2 എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ എണ്ണം.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/GiAVmPH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages