കോൺഗ്രസ് വിടില്ല; ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് തുടരും: ഹാർദിക് പട്ടേൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 22 April 2022

കോൺഗ്രസ് വിടില്ല; ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് തുടരും: ഹാർദിക് പട്ടേൽ

കോൺഗ്രസ് വിട്ട് താൻ ബിജെപിയിൽ ചേരുമെന്ന ആരോപണം തള്ളി ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ.താൻ ഉയർത്തുന്ന കാര്യങ്ങൾ എന്തെന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വം കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഹാർദിക് പട്ടേൽ പ്രതികരിച്ചു.

മോദി സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പടെയുള്ള നയങ്ങളെയാണ് ഹാർദിക് പട്ടേൽ പിന്തുണയ്ക്കുന്നത്. ഈ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ള പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റിന്റെ നിലപാട്. ബിജെപിയിൽ ചേരില്ല എന്ന് വ്യക്തമാക്കിയെങ്കിലും അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബിജെപി നിലപാട് ഹാർദിക് അംഗീകരിക്കുന്നുണ്ട്.

ഗുജറാത്ത് നേതൃത്വത്തിലെ ഒരുവിഭാഗം നേതാക്കൾ കോൺഗ്രസിൽ തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഹാർദിക് പട്ടേൽ നേരത്തെ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതി ഹൈക്കമാൻഡിനും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഹാർദിക് നൽകിയ പരാതിയിൽ കാര്യമായ ഇടപെടൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. നരേഷ് പട്ടേലിനെ ഗുജറാത്ത് കോൺഗ്രസിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഒന്നിലേക്ക് കൊണ്ടുവരാൻ ദേശീയ നേതൃത്വം നടത്തുന്ന നീക്കത്തിലും ഹാർദിക് പട്ടേലിന് പ്രതിഷേധമുണ്ട്.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/np9hC6x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages