
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ക്രമസമാധാന നില വഷളാവുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പോലീസ് സേനയുടെ പിടിപ്പുകേടാണ് പാലക്കാട്ടെ സംഭവവും തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുത്തഴിഞ്ഞ രീതിയിലാണ് കേരളത്തിൽ പൊലീസ് വകുപ്പ് പോകുന്നത്. സംസ്ഥാനത്തെ സാഹചര്യം മോശമാകുമ്പോൾ കേന്ദ്ര സർക്കാർ നിയമപരമായി ഇടപെടേണ്ട സാഹചര്യമുണ്ടാകും എന്ന് വി മുരളീധരൻ മുന്നറിയിപ്പ് നൽകി.
അതേസമയം, പാലക്കാട് ജില്ലയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ കാണാം.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/MpIu18v
via IFTTT
No comments:
Post a Comment